X

കോഴിക്കോട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീ പിടിച്ചു; രണ്ട് മരണം

കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിന് പിന്നാലെ ബൈക്ക് കത്തി നശിച്ചു. സൗത്ത് കൊടുവള്ളിയിലാണ് അപകടം സംഭവിച്ചത്.

പുലര്‍ച്ചെ 4.45നാണ് അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബൈക്ക് ഇലക്ട്രിക പോസ്റ്റിലിടിച്ച ആഘാതത്തില്‍ തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയം.മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ തടസമായത്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

webdesk14: