കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിനിൻ്റെ സമാപനത്തിനായി കോഴിക്കോട് നഗരം ഒരുങ്ങി. സംസ്ഥാന ഭാരവാഹികളുടെ നിയോജക മണ്ഡലം തല നേതൃ യാത്രക്ക് ശേഷം പഞ്ചായത്ത് / മുൻസിപ്പൽ/ മേഖലാ തലങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് പ്രചരണ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകി.
മഹാറാലിയുടെ പ്രചരണ പ്രവർത്തനങ്ങളെ സജീവമാക്കാൻ കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളുടെ (STU) യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന ട്രഷറർ പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള ജനരോഷം മഹാറാലിയിലൂടെ പ്രകടമാകുമെന്ന് പി ഇസ്മായിൽ അഭിപ്രായപ്പെട്ടു. രാജ്യത്തെ വെറുപ്പിൻ്റെ കേന്ദ്രമാക്കുന്നവർക്കെതിരെയും അഴിമതി ഭരണം കൊണ്ട് ജനങ്ങൾക്ക് വെല്ലുവിളിയായ അധികാരികൾക്കെതിരെയും അതിശക്തമായ ജനകീയ പ്രതിഷേധത്തിനാണ് യൂത്ത് ലീഗ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓട്ടോയിൽ പതിക്കാനുള്ള പ്രചരണ സ്റ്റിക്കർ അദ്ദേഹം കൈമാറി. കോഴിക്കോട് സിറ്റി ഓട്ടോ യൂണിയൻ (STU) പ്രസിഡണ്ട് റിയാസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ മാങ്കാവ് ,ഹബീബ് റഹ്മാൻ പി വി ,മുജീബ് ടിവി, ആഷിദ് സി വി ,ഹാരിസ് എ പി ,സിറാജ് കെ ,നൗഷാദ്, മുഹമ്മദ് റഫീഖ് കെ, കുഞ്ഞോതീൻ കോയ, അഷ്റഫ് ,റിയാസ് എന്നിവർ പ്രസംഗിച്ചു.