X

കോഴിക്കോട്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റിലിട്ടു

കോഴിക്കോട്: കോഴിക്കോട്ട് യുവാവിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റിലിട്ടു. കൊടിയത്തൂരിലാണ് സംഭവം. പന്നിക്കോട് കാരാളിപ്പറമ്പ് പാറപ്പുറത്ത് രമേശിനു നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാഹന പണ ഇടപാടുകള്‍ നടത്താറുണ്ടായിരുന്ന രമേശനെ പണം നല്‍കാനെന്ന വ്യാജേന രാത്രി ഒരു മണിയോടെ ഫോണില്‍ വിളിച്ചിറക്കുകയായിരുന്നു. ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം സമീപത്തെ കിണറ്റില്‍ തള്ളുകയായിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് മുളകുപൊടി വിതറിയ നിലയിലായിരുന്നു.

chandrika: