കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ബിജെപി നേതാവ് പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരിയായ സഹോദരിയെയും പീഡിപ്പിച്ചു. കുന്ദമംഗലത്തെ ബിജെപി നേതാവ് മുരളിയാണ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാള്‍ സഹോദരിയെയും പിഡീപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. മുരളിക്കു പുറമെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ മറ്റ് ഒമ്പതു പ്രതികളെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഏഴാം ക്ലാസ് മുതല്‍ മുരളി തന്നെ പീഡിപ്പിച്ചതായി 16കാരി ചൈല്‍ഡ് ലൈന് മൊഴി നല്‍കിയിരുന്നു. കൂടാതെ ബാലുശ്ശേരി, കാക്കൂര്‍, താമരശ്ശേരി ഭാഗങ്ങളിലെ മറ്റു പലര്‍ക്കും മുരളി തന്നെ കാഴ്ചവെച്ചതായും പരാതിയില്‍ പറയുന്നുണ്ട്. കോഴിക്കോട് നോര്‍ത്ത് എസിപി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷഇക്കുന്നത്.
കോഴിക്കോട്ട് അറസ്റ്റിലായ ബിജെപി നേതാവ് പെണ്‍കുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ചു
Tags: BJP LEADERkozhikode