X

നഗ്‌ന ഫോട്ടോ കാട്ടി പീഡന ശ്രമം; യുവാവിനെ റിമാന്റ് ചെയ്തു

വര്യട്ട്യാക്ക് കന്നാറ്റില്‍ ഷഫീര്‍

കുന്ദമംഗലം: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വര്യട്ട്യാക്ക് കന്നാറ്റില്‍ ഷഫീറിനെയാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്റ് ചെയ്തത്.

യുവതി അസുഖമായി എണ്ണ തേച്ച് കിടക്കുമ്പോള്‍ വീട്ടില്‍ മണ്ണ് എടുത്തുമാറ്റാന്‍ ജോലിക്കെത്തിയ ഖത്താദ് ജനല്‍ വഴി യുവതിയുടെ നഗ്നമായ ഫോട്ടോ എടുക്കുകയായിരുന്നു. ഫോട്ടോ ഉപയോഗിച്ച് നിരന്തരം ശല്യം ചെയ്യുകയും പരസ്യപ്പെടുത്താതിരിക്കാന്‍ മറ്റൊരു ഫോട്ടോ ആവശ്യപ്പെടുകയുമായിരുന്നു. പുതിയ ഫോട്ടോ കിട്ടിയാല്‍ പഴയത് നശിപ്പിച്ച് കളയുമെന്നും ശല്യം ചെയ്യില്ലെന്നും പറഞ്ഞതോടെ സ്വന്തമായി എടുത്ത മറ്റൊരു നഗ്ന ഫോട്ടോ യുവതി അയച്ചു കൊടുക്കുകയായിരുന്നു.

ഇതോടെ ഖത്താദിന്റെ ഉപദ്രവം നിന്നെങ്കിലും ഇയാളുടെ സുഹൃത്തും യുവതിയുടെ അയല്‍വാസിയും കുടുംബ സുഹൃത്തുമായ ഷഫീര്‍ ഈ ഫോട്ടോ കാണിച്ച് തനിക്ക് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാത്ത യുവതി വീട്ടില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ നടപടി എടുക്കാതായതോടെ യുവതി മണ്ണെണ്ണ കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

പോലീസ് കേസ്സെടുത്ത് ഒന്നാം പ്രതിയെ പിടികൂടിയെങ്കിലും രണ്ടാം പ്രതി ഒളിവിലായിരുന്നു. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും ജാമ്യാപേക്ഷ തള്ളിയതോടെ ഇന്നലെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. നേരത്തെ ഇതേ കേസില്‍ അറസ്റ്റിലായ വെള്ളിപറമ്പ് സ്വദേശി ഖത്താദ് ജാമ്യത്തില്‍ ഇറങ്ങി.

chandrika: