മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.
ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.