X

കോഴിക്കോട് വിമാനത്താവളം; റണ്‍വേ വെട്ടിച്ചുരുക്കാതെ റെസ നിര്‍മ്മാണം നടത്തുമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ വെട്ടിച്ചുരുക്കാതെ റെസ നിര്‍മ്മാണം നടത്താന്‍ എയര്‍പോര്‍ട്ട് അതോററ്റി തീരുമാനിച്ചതായി വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അറിയിച്ചു. റണ്‍വേയുടെ രണ്ടറ്റത്തുമുള്ള റെസ നിര്‍മ്മാണവും അതിനോടനുബന്ധമായ മണ്ണ് നിരത്തലും നടത്താനാണ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. അതിനനുസൃതമായ സന്ദേശം എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ചതായി സമദാനി പറഞ്ഞു. എത്രയും പെട്ടെന്ന് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാനാവശ്യമായ സാങ്കേതിക കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി എയര്‍പോര്‍ട്ട് ഡയറക്ടറെ ചുമതലപ്പെടുത്തി.

റണ്‍വേ വെട്ടിച്ചുരുക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാറിനെ അടിയന്തരമായി ഡല്‍ഹിയില്‍ വന്നു കാണുകയും ഒരിക്കലും റണ്‍വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റണ്‍വേ വെട്ടിച്ചുരുക്കാതെയുള്ള വികസനപ്രവര്‍ത്തനത്തിന് എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് ചെയര്‍മാന്‍ കൂടിക്കാഴ്ച്ചയില്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ വിഷയമുന്നയിച്ചുകൊണ്ട് ആദ്യ ദിവസം തന്നെ സബ്മിഷന്‍ നടത്തുകയുമുണ്ടായി.

Test User: