X

കോഴിക്കോട് എഐ ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റില്‍

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ സംസ്ഥാനത്ത് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഗുജറാത്ത് സ്വദേശി ഷെയ്ഖ് മുര്‍സു മയ്യ് ഹത്തായ് ആണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശി രാധാകൃഷ്ണനില്‍ നിന്നും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. സൈബര്‍ ക്രൈം പൊലീസാണ് ഗുജറാത്തിലെ മെഹ്‌സേന സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി കൗശല്‍ ഷായുടെ കൂട്ടാളിയാണ് ഇയാള്‍. ഇയാളാണ് കേസിലെ മുഖ്യപ്രതിയ്ക്കായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി കൊടുത്തത്.

webdesk14: