കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ, വരിക്കോട്ടില്‍ യാഹൂട്ടി(60),മകള്‍ സഹീറ(38) എന്നിവരാണ് മരിച്ചത്. സഹീറയുടെ കുട്ടികളായ സെഷ, ഷിഫിന്‍ എന്നിവരുടെ നില ഗുരുതരമാണ്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.