കോഴിക്കോട് രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കുഞ്ഞിന്റെ അമ്മ ഫാത്തിമയെ ഫറോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമ രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പൊലിസിനോട് പറഞ്ഞു. ഫാത്തിമയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
രാമനാട്ടുകരയില്‍ നീലിത്തോട് പാലത്തിന്റെ സമീപമാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ട ശേഷം വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.