X

ഉത്തരവും ഉറപ്പും പോര ഫണ്ട് ലഭ്യമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി

QFC-Architecture and Roads-Qatar-6


കോഴിക്കോട്: സര്‍ക്കാറിന്റെ പാലിക്കപ്പെടാത്ത ഉത്തരവുകളും മന്ത്രിമാരുടെയും എം.എല്‍.എയുടെയും ഉറപ്പുകളുമല്ല; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ഫണ്ട് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡണ്ട് ഡോ.എം.ജി.എസ് നാരായണന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരം റിലീസ് ചെയ്യേണ്ട 100 കോടി രൂപ ഉടനെ ലഭ്യമാക്കി അസ്സല്‍ രേഖകള്‍ സമര്‍പ്പിച്ച ഭൂവുടമകള്‍ക്കും, കച്ചവടക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി കൈകൊള്ളണം.
നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷവും മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകളെല്ലാം പാടെ മറന്ന്, തെരഞ്ഞെടുപ്പ് മൂലം ചെറിയൊരു കാലത്തെ പെരുമാറ്റച്ചട്ടം നിലനിന്നതാണ് റോഡിന്റെ പ്രവര്‍ത്തന വേഗം കുറഞ്ഞതെന്ന തരത്തില്‍ ഉത്തരവാദപ്പെട്ടവര്‍ പ്രശ്‌നത്തെ ലഘൂകരിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
സമ്മതപത്രം നല്‍കാത്തവരുടെ ഭൂമി എല്‍.എ നിയമപ്രകാരം ഏറ്റെടുക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ നടപടികള്‍ തുടങ്ങാത്തത് റോഡ് വികസനം വൈകിപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

web desk 1: