അർദ്ധരാത്രി മുസ്ലീം ലീഗ് നേതാവിൻ്റെ വീടിന് നേരെ ബോംബേറിഞ്ഞു . മുസ്ലിംലീഗ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റും കായണ്ണ ഗ്രാമപഞ്ചായത്ത് അംഗവുമായ പൂളചാലിൽ പി സി ബഷീറിന്റെ വീടിനു നേരെയാണ്.ഇന്ന് പുലർച്ചെ ബോംബേറുണ്ടായത്. സംഭവസമയത്ത് പി സി ബഷീറും മകൻ ബാസിന്നുജൂമും മകന്റെ ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു.ആർക്കും പരിക്കില്ല. വൻ ശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ വീടിന്റെ വരാന്തയിലെ ടൈൽസുകളും ജനൽ ചില്ലുകളും തകർന്നു.. പോർച്ചിൽ നിർത്തിയിട്ട കാറിന് നേരെയും ബോംബേറുണ്ടായി. രണ്ടുപേർ വന്ന് ബോംബെറിയുന്നത് സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്
സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കായണ്ണയിൽ ഹർത്താൽ ആചരിക്കുകയാണ്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കായണ്ണയിൽ അക്രമം നടത്തിയവരെ ഉടൻ പിടികൂടണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
കോഴിക്കോട് കായണ്ണയിൽ അർദ്ധരാത്രി മുസ്ലീം ലീഗ് നേതാവിൻ്റെ വീടിന് നേരെ ബോംബേറ്
Tags: kozhikkodemuslimleage