X

നവീകരണത്തിനായി കോഴിക്കോട് സിഎച്ച്‌ മേൽപ്പാലം ഇന്ന് അടയ്‌ക്കും; രണ്ടുമാസത്തേക്ക്‌ യാത്രാനിരോധനം

നവീകരണം നടക്കുന്ന കോഴിക്കോട് സിഎച്ച്‌ മേൽപ്പാലംഇന്ന് മുതൽ അടച്ചിടും. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പാലം അടയ്‌ക്കുന്നത്‌. രണ്ടുമാസത്തേക്ക്‌ യാത്രനിരോധിക്കും. പകരം യാത്രാ റൂട്ടുകൾ പ്രഖ്യാപിച്ചു.

മാനാഞ്ചിറ ആദായ നികുതി ഓഫീസിന്‌ മുന്നിലെ റോഡ്‌ ടു വേ ആകും. മാവൂർ റോഡിൽനിന്ന്‌ വരുന്ന വാഹനങ്ങൾ എസ്‌ബിഐക്ക്‌ മുന്നിലൂടെ മാനാഞ്ചിറ റോഡിൽ പ്രവേശിക്കണം. ടൗൺ ഹാൾ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ ഇടതുവശം ചേർന്ന്‌ പോകണം. ജിഎസ്‌ടി ഭവനുമുന്നിലെ ബസ്‌സ്‌റ്റോപ്പ്‌ താൽക്കാലികമായി മാറ്റും. യാത്രക്കാർ ബിഇഎം സ്‌കൂളിന്‌ മുന്നിൽനിന്ന്‌ ബസ്‌ കയറണം. ടു വേ ആക്കുന്നതിന്റെ ഭാഗമായി ഇവിടെ ടാർ വീപ്പകൾ സ്ഥാപിച്ചു. ഗതാഗത ക്രമീകരണത്തിന്‌ സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്‌.

മേലേ പാളയം റോഡ്‌ വൺവേ പാളയം ജങ്‌ഷനിൽനിന്ന്‌ കമ്മത്ത്‌ലൈൻ റോഡിലേക്ക്‌ പ്രവേശനം ഉണ്ടാകില്ല. ജില്ലാ കോടതി ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ എൽഐസി ജങ്‌ഷൻ, വൈക്കം മുഹമ്മദ്‌ ബഷീർ റോഡ്‌ വഴി ഇടത്തോട്ട്‌ തിരിഞ്ഞ്‌ രണ്ടാംഗേറ്റ്‌ കടന്നുപോകണം. പന്നിയങ്കര, മാങ്കാവ് ഭാഗങ്ങളിൽനിന്ന്‌ ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ഫ്രാൻസിസ് റോഡ് ഫ്ലൈ ഓവർ കയറി പോകണം.

 

webdesk15: