കോഴിക്കോട് ബീച്ചിൽ തിരയിൽ അകപ്പെട്ട് കാണാതായ രണ്ട് കുട്ടികളെ ഇതുവരെ കണ്ടെത്താനായില്ല.തെരച്ചിൽ തുടരുകയാണ് . ഡ്രോൺ വഴിയുള്ള തെരച്ചിൽ നടത്തുമെന്നും അധികൃതർ അറിയിച്ചു.കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ആദിൻ ഹസൻ, മുഹമ്മദ് ആദിൽ എന്നിവരാണ് രാവിലെ കളിക്കുന്നതിനിടെ, കടലിലകപ്പെട്ടത്. പന്ത് കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ കടലിൽ പന്തെടുക്കാൻ പോയതായിരുന്നു. എന്നാൽ അടിയൊഴുക്കുള്ള സമയമായതിനാൽ കടലിൽ അകപ്പെട്ടു. രക്ഷിക്കാൻ ചെന്ന സുഹൃത്തും അകപെടുകയായിരുന്നു. കൂടെയുളളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.