കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചരുടെ എണ്ണം മൂന്നായി . വാവാട് പുൽകുഴിയിൽ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ആമിന (70) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവാട് കണ്ണിപ്പുറായിൽ സുഹറ(50) തിങ്കളാഴ്ച്ച രാത്രി മരിച്ചിരുന്നു.ഇന്നലെ രാത്രി മരിച്ച സുഹറയുടെ സഹോദരി കണ്ണിപ്പുറായിൽ മറിയ (65) അപകടദിവസം തന്നെ മരിച്ചിരുന്നു.ശനിയാഴ്ച രാത്രി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമായിരുന്നു അപകടം.വിവാഹ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന 5 സ്ത്രീകളെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്. കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരകണ്ടിയില്‍ ഫിദ (23) എന്നിവർ ചികിത്സയിലാണ്.