കോഴിക്കോട്ട് മയക്കുമരുന്ന് സംഘത്തിനൊപ്പം സെൽഫിയെടുത്ത പൊലീസുകാരന് സസ്‌പെൻഷൻ.കോടഞ്ചേരി സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഒഫീസർ റിജിലേഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്‌തത്. ഇയാൾക്ക് മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് നടപടി.താമരശ്ശേരിയിലെ മയക്കുമരുന്ന് കേസ് പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.തുടർന്ന്, റൂറൽ എസ്.പിയുടെ നിർദേശത്തെത്തുടർന്ന് റിജിലേഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
കോഴിക്കോട്ട് മയക്കുമരുന്ന് സംഘത്തിനൊപ്പം സെൽഫിയെടുത്ത പൊലീസുകാരന് സസ്‌പെൻഷൻ
Tags: drugcase