കോഴിക്കോട്ചേ മഞ്ചേരിയിൽ സ്വകാര്യ ബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിമരിച്ചു.സ്ക്കൂട്ടർ യാത്രക്കാരനായ കണ്ണൂർ ചെറുകുന്ന് സ്വദേശി മുഹമ്മദ് ഹഫീസാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുഹ്സിൻ എന്ന വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് 06.30 ന് തളിപ്പറമ്പിൽ നിന്ന് കോഴിക്കോടേക്ക് പോകുന്നതിനിടയിലാണ് വിദ്യാർത്ഥികൾ അപകടത്തിൽ പെട്ടത്. ഇരുവരും അനസ്തേഷ്യ വിഭാഗം വിദ്യാർത്ഥികളാണ് .