കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. മുത്താമ്പി സ്വദേശിയായ ഹനീഫയെയാണ് തട്ടിക്കൊണ്ടു പോയ ശേഷം വിട്ടയച്ചത്. മര്‍ദനമേറ്റ ഹനീഫയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മാസവും മറ്റൊരു പ്രവാസിയെ തട്ടിക്കൊണ്ടുപോയിരുന്നു.
ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികില്‍ നിന്ന 33 കാരനായ ഹനീഫയെ അഞ്ചംഗ സംഘം കാറില്‍ വന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. മൂന്ന് മാസം മുന്‍പാണ് ഹനീഫ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.
ഒരുമാസം മുന്‍പ് സമാനമായ രീതിയില്‍ പ്രവാസിയായ അഷറഫിനെ കൊയിലാണ്ടിയില്‍നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയ അഞ്ചംഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പരുക്കുകളോടെ തടിമില്ലിലാണ് അഷ്‌റഫിനെ കണ്ടെത്തിയത്.