X

ഈ വര്‍ഷം മധ്യത്തോടെ കോവിഡിന്റെ രൂക്ഷത കുറയും: ഡബ്ല്യു.എച്ച്.ഒ

കേപ്ടൗണ്‍: ലോകത്ത് 70 ശതമാനത്തോളം പേര്‍ വാക്‌സിന്‍ സ്വീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം മധ്യത്തോടെ കോവിഡ് മഹാമാരിയുടെ രൂക്ഷത കുറയുമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ്. ആഫ്രിക്കയില്‍ മൊഡേണയുടെ സഹകരണത്തോടെ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് നിയന്ത്രണവിധേയമായി തുടങ്ങിയിട്ടുണ്ടെന്ന് ഗെബ്രിയേസുസ് അഭിപ്രായപ്പെട്ടു. ഡബ്ല്യു.എച്ച്.ഒയുടെ സഹകരണത്തോടെയാണ് ആഫ്രിജന്‍ വാക്‌സിന്‍ പദ്ധതി പുരോഗമിക്കുന്നത്. ലോകത്ത ഏറ്റവും കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്. 11 ശതമാനം ആഫ്രിക്കക്കാര്‍ മാത്രമാണ് വാക്‌സിനെടുത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് പല രാജ്യങ്ങളും ഇപ്പോള്‍ കടന്നുപോകുന്നത്. മേഖലയെ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെങ്കില്‍ വാക്‌സിനേഷന്‍ ആറിരട്ടിയാക്കണം.

Test User: