X
    Categories: indiaNews

കോവിഡ് എങ്ങും പോയിട്ടില്ല; ഇനിയും വന്നേക്കാമെന്ന് മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസ് അപ്രത്യക്ഷമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു.

‘ബഹുരൂപിയായ’ കോവിഡ് എപ്പോള്‍ പുനരാരംഭിക്കുമെന്ന് ആര്‍ക്കും അറിയില്ല. അതിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഏകദേശം 185 കോടി ഡോസ് വാക്‌സിനുകള്‍ നല്‍കാന്‍ സാധിച്ചത് ജനപിന്തുണ മൂലമാണ്. മാ ഉമിയ ക്ഷേത്രത്തിന്റെ 14-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ വന്താലിയില്‍ നടക്കുന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മോദി.കോവിഡ് ഒരു വലിയ പ്രതിസന്ധിയായിരുന്നു, പ്രതിസന്ധി അവസാനിച്ചുവെന്ന് പറയുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Test User: