ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 31,923 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 283 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.രാജ്യത്ത് പുതുതായി 282 പേര്‍ കൊവിഡ് മൂലം മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,46,050 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,01,604 സജീവ കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്.31,990 രോഗമുക്തി നേടുകയും ചെയ്തു.കേരളത്തില്‍ ഇന്നലെ 19,675 കേസുകളും 142 മരണവും റിപ്പോര്‍ട്ട് ചെയ്തു.