രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,202 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,31,23,801 ആയി. 24 മണിക്കൂറിനിടെ 27 മരണങ്ങള് സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 5,24,241 ആയി ഉയര്‍ന്നു.
സജീവ കേസുകള്‍ 17,317 ആയി കുറഞ്ഞു. മൊത്തം വൈറസ് ബാധിതിരുടെ 0.04 ശതമാനം സജീവ കേസുകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീണ്ടെടുക്കല്‍ നിരക്ക് 98.47 ശതമാനമാണ്. 24 മണിക്കൂറിനിടെ 375 കേസുകളുടെ കുറവ് രേഖപ്പെടുത്തി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവുമാണ്.