കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് ഓസ്ട്രിയ.
തിങ്കളാഴ്ച മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ഡോൺ ആയിരിക്കുമെന്ന് ചാൻസിലർ അലക്സാണ്ടർ ഷെൽൻബർഗ് പ്രഖ്യാപിച്ചു.
യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് വ്യാപകമായി വീണ്ടും ഉയർത്തെഴുന്നേറ്റു വരുന്നുണ്ട്. ലോക്ക് ഡൗൺ പുനസ്ഥാപിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായും ഓസ്ട്രിയ മാറും. തുടക്കത്തിൽ 10 ദിവസം അടച്ചിടാനാണ് തീരുമാനം. വൈറസ് വ്യാപനത്തിന്റെ തോത് വിലയിരുത്തി തീരുമാനം എടുക്കും.
ഓസ്ട്രിയയുടെ അയൽരാജ്യമായ ജർമ്മനിയിലും ഉടൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടുകൾ.