X
    Categories: indiaNews

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ കേസകളുടെ എണ്ണമാണ് ഇത്.

അതേ സമയം 24 മണിക്കൂറിനിടെ 865 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 501.979 ആയി. നിലവില്‍ 12,25,011 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമായും കുറഞ്ഞു.

73.79 കോടി സാമ്പിളുകളാണ് ഇതുവരെ ആകെ പരിശോധിച്ചത്. നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കോവിഡ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Test User: