തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 12,895 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അരലക്ഷം പേര്‍ക്കാണ് വൈറസ് ബാധിച്ചത്. അതില്‍ ചെന്നൈയില്‍ നിന്നാണ് പ്രതിദിനരോഗികള്‍ പകുതിയും. 6,186 പേര്‍ക്കാണ് ഇന്ന് ചെന്നൈയില്‍ കോവിഡ് സ്ഥിരിക്കരിച്ചത്.12 പേരാണ് മരണപ്പെട്ടത്. ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 80 ശതമാനം പേരും ഒമൈക്രോണ്‍ ബാധിതരാണെന്ന് ആരോഗ്യമന്ത്രി സുബ്രമണ്യന്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ പശ്ചിമബംഗാളില്‍ 24,287 പേര്‍ക്കും ഡല്‍ഹിയില്‍ 22,751 പേര്‍ക്കുമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.
- 3 years ago
Test User