ലക്ഷദ്വീപില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ അഡ്മിനിസ്‌ട്രേഷന്‍ നടപടി ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍.
‘ലക്ഷദ്വീപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5.10 ശതമാനത്തിന് മേലെ ടിപിആര്‍ വര്‍ധിക്കുകയും കോവിഡ് ബാധിച്ചവര്‍ക്ക് ചികിത്സ നല്‍ക്കാനുള്ള സൗകര്യം ഇല്ലാതാകുന്ന പശ്ചാത്തലതിലാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപിലാക്കേണ്ടതുള്ളു. ആയതിനാല്‍ ദ്വീപില്‍ നിരോധനാജ്ഞയുടെ ആവശ്യമില്ല’, എംപി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപില്‍ നടക്കുന്ന ജനദ്രോഹപരമായ സമീപനങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുന്നുണ്ടെന്നും ജനങ്ങള്‍ അവരുടെ പ്രതിഷേധം കടുപ്പിക്കാനുള്ള സാധ്യതകള്‍ കണക്കില്ലെടുതുമാകാം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലക്ഷദ്വീപില്‍ നിരോധനാജ്ഞയെ തുടര്‍ന്ന് ഇന്ന് ജുമുഅ നിസ്‌കാരം അനുവദിച്ചിരുന്നില്ല. ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തടയാന്‍ വേണ്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് ജനങ്ങള്‍ പരാതിപെടുന്നുണ്ട്. ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ 4 പേരിലധികം പേര്‍ക്ക് കൂടാല്‍ അനുവാദമില്ല. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.