സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ ഏര്‍പ്പെടുത്തിയ കൊവിഡ് രാത്രികാല നിയന്ത്രണം ആരാധനാലയങ്ങളും പാലിക്കണം. സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന സാധ്യത കണക്കിലെടുത്താണ് രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കാലകര്‍ഫ്യും ഏര്‍പ്പെടുത്തിയത്.
ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ മറ്റു സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികള്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതിനാല്‍ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങളെ തുടര്‍ന്ന് പുറത്ത് ഇറങ്ങുന്നവരുടെ കൈയില്‍ സാക്ഷ്യപത്രം ഉണ്ടാകണം.