ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ ആദ്യ തരംഗ സമയത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തവരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തൊഴില്‍ നഷ്ടപ്പെട്ട് മാസങ്ങളോളം വരുമാനം നിലച്ചതോടെ സാമ്പത്തിക പരാധീനതകള്‍ കാരണം 8761 പേര്‍ 2020ല്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു. 2018-2021 വരെ മൂന്നുവര്‍ഷത്തിനിടെ 25,251 പേര്‍ സാമ്പത്തിക ബാധ്യമത മൂലം ആത്മഹത്യ ചെയ്തതായും അദ്ദേഹം അറിയിച്ചു. 2020ല്‍ കോവിഡിന്റെ ആദ്യ തരംഗ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച് രേഖകള്‍ ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം ഉയരുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിലപാട്.