രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനിടെ 2,897 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,31,10,586 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,986 പേര് രോഗമുക്തി നേടി. 54 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
രാജ്യത്ത് നിലവില്‍ 19,494 സജീവ കേസുകളാണ് ഉള്ളത്. പോസിറ്റീവ് നിരക്കും വര്‍ധിച്ചു. ഇന്നലെ വരെ 0.47 ശതമാനമായിരുന്ന ടിപിആര്‍ ഇന്ന് 0.61 ശതമാനമായി ഉയര്‍ന്നു.