X
    Categories: indiaNews

കോവിഡ് വ്യാപനം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

രാജ്യത്ത് കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 27ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ബൂഷന്‍ വിഷയത്തില്‍ അവതരണം നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു

അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനുള്ളില്‍ 2593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 44 പേര്‍ മരണപ്പെടുകയും ചെയ്തു. 15,873 രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

Chandrika Web: