കോവിഡ് വ്യാപനം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോളേജുകള്‍ അടക്കുന്നത് പരിഗണയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മറ്റന്നാള്‍ ചേരുന്ന അവലോകന യോഗത്തിലെ നിര്‍ദ്ദേശം കണക്കിലെടുത്താകും തീരുമാനമെന്ന്
മന്ത്രി അറിയിച്ചു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.