X
    Categories: Newsworld

കോവിഡ്; ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന

ബെയ്ജിങ്: ഒമ്പത് ദശലക്ഷം ജനങ്ങളുള്ള ചൈനയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ചാങ്ചുനില്‍ ആയിരത്തിലധികം പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളും ഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 2020 ല്‍ കോവിഡ് മഹാമാരി കണ്ടെത്തിയതിന് ശേഷം ഇപ്പോഴാണ് ചൈനയില്‍ കോവിഡ് കേസുകള്‍ 1000 കടക്കുന്നത്. ഇതിനുപുറമെ വെള്ളിയാഴ്ച പുതുതായി രാജ്യവ്യാപകമായി 397 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 98 കേസുകളും ചാങ്ചുനിന്റെ തൊട്ടടുത്തുള്ള ജിലിന്‍ പ്രവിശ്യയില്‍ നിന്നാണ്. ജിലിന്‍ പ്രദേശത്ത് ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചു.

Test User: