ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണ സംഖ്യ 5,24,695 ആയി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം ബയോളജിക്കല്‍ ഇ-യുടെ കോവിഡ് വാക്‌സിന്‍ കോര്‍ബേവാക്‌സിന് ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ ഡി.സി .ജി.ഐ അനുമതിയായി. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ആറു മാസത്തിനു ശേഷം കോര്‍ബേവാക്‌സ് നല്‍കാനാണ് അനുമതി.