X

രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ടാം ദിനവും ഒരു ലക്ഷം കടന്നു; കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനങ്ങള്‍

രാജ്യത്ത് രണ്ടാം ദിനവും കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,41,986 പേര്‍ക്കാണ് കോവിഡ് സ്ഥിരിക്കരിച്ചത്. 21 ശതമാനത്തിന്റെ വര്‍ധനവാണിത്. 285 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍ സ്ഥിരികരിച്ചത്. 40000 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബംഗാളില്‍ 18000 കേസുകളും ഡല്‍ഹിയില്‍ 17000 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങി കഴിഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് രാജസ്ഥാനിലേക്ക് പ്രവേശിക്കാന്‍ സാധിക്കു. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ നടപ്പാക്കിയിട്ടുണ്ട്. മുംബൈയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ റാലികള്‍ക്ക് നിരോധിച്ചിട്ടുണ്ട്.  രാജ്യം രണ്ടാം തരംഗത്തില്‍ അനുഭവിച്ച ഓക്‌സിജന്‍ ലഭ്യതയിലായ്മ  കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദേശം കൊടുത്തിട്ടുണ്ട്.

Test User: