ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു.രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 1,17,100 കോവിഡ് കേസുകളാണ്.
കഴിഞ്ഞ ദിവസത്തേക്കാള്‍ 28 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്.483 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്.
മഹാരാഷ്ട്രയാണ് കോവിഡ് വ്യാപനത്തില്‍ മുന്നില്‍. 36,265 പേര്‍ക്കാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്.തൊട്ടുപിറകില്‍ ഡല്‍ഹിയും പശ്ചിമ ബംഗാളുമും ഒക്കെയാണ.് അതേ സമയം ഒമിക്രോണ്‍ കേസുകള്‍ 3007 ആയി.നിലവില്‍ 26 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതിനിടെ ഇറ്റലിയില്‍ നിന്നും പഞ്ചാബിലെ അമൃത്സറില്‍ എത്തിയ വിമാനത്തിലെ 160 യാത്രക്കാരില്‍ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വി.കെ സേത്ത് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഹരിയാനയിലെ ആറു ജില്ലകളില്‍ സിനിമാ ഹാളുകള്‍ പൂട്ടിയിടാന്‍ നിര്‍ദേശിച്ചു.രാജസ്ഥാനില്‍ ഈ മാസം 17 വരെ ഒന്നു മുതല്‍ എട്ട് വരെയുള്ള ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചു. അതേ സമയം നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ടു തരംഗങ്ങളെ അപേക്ഷിച്ച് രോഗ വ്യാപനതോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് ഗുരുതരവിപത്തിന് വഴിയൊരുക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.
വ്യാപനം വര്‍ധിച്ചാല്‍ 60 പിന്നിട്ടവര്‍, ഗുരുതരരോഗങ്ങളുള്ളവര്‍ എന്നിവരിലേക്ക് രോഗമെത്തും. ഇത് മുമ്പുണ്ടായതിന് സമാനമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും കൃത്യമായി മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, ജനക്കൂട്ടം ഒഴിവാക്കുക, വാക്‌സിന്‍ സ്വീകരിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകള്‍ പിന്തുടര്‍ന്നാല്‍ ഒമിക്രോണിനെ തടയാനാവുമെന്നും അതീവ ഗുരുതരമല്ലെന്നും എയിംസ് ഡയരക്ടര്‍ ഡോ.ര ണ്‍ദീപ് ഗുലേറിയ പറഞ്ഞു.