റിയാദ്: സഊദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും വര്‍ധനവുണ്ടായി. 389 പേര്‍ക്കാണ് ഇന്നലെ രോഗബാധ കണ്ടെത്തിയത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ റിയാദില്‍ 124 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജിദ്ദ 81 , മക്ക 76 , മദീന 22 , ദമാം 14, അല്‍ഖോബാര്‍ 11 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 3056 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 33 പേര്‍ ഗുരുതരാവസ്ഥയിലാണ് . ആകെ രോഗബാധിച്ചവരുടെ എണ്ണം 5,52,795 ഉം ഭേദമായവരുടെ എണ്ണം 540868 എണ്ണവുമാണ്.
2,49,51,838 പേര്‍ വാക്‌സിനേഷന്‍ ആദ്യ ഡോസും 2,30,68,693 രണ്ടാം ഡോസും 1,57,96,05 പേര്‍ ബൂസ്റ്റര്‍ ഡോസും 17,32,530 മുതിര്‍ന്നവര്‍ക്കുള്ള കുത്തിവെപ്പും എടുത്തുകഴിഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് മൂന്ന് മാസം പിന്നിട്ട രാജ്യത്തുളള സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ച്ചകളില്‍ രോഗബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം.
കോവിഡുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.