രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ 24 മണീക്കുറിനിടെ 366 പേര്‍ക്കാണ് രോഗം സ്ഥികരീച്ചത്.നാലു ശതമാത്തോളം ടിപിആര്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്‌കൂള്‍ കൂട്ടികളിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ സ്‌കൂളുകള്‍ അടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അതേസമയം ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഡല്‍ഹി സര്‍ക്കാറിന്റ പുതിയ നീക്കം.
സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ബുധാനാഴ്ച ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം ചേരും.