രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇന്നലെ 14 % കുറവാണ് മുന്‍ദിവസത്തേക്കാള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 31 ന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന കുറഞ്ഞ പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 325 പേര് മരണപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 5,11,230 പേരെയാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് രാജ്യത്തിന് നഷ്ടമായതെന്നും കണക്കുകള്‍ പറയുന്നു. രാജ്യത്ത് നിലവില്‍ 2,53,739 ആളുകളാണ് രോഗം ബാധിച്ച് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. 4,20,37,536 പേര് ഇതുവരെ രോഗമുക്തരായി.