സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുറയുന്നു. പുതിയതായി 120 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ന് 47,732 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഏഴു പേരുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.219 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,243 ആയി. ഇതിൽ 5,34,062 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,579 ആയി ഉയർന്നു.