X

കോവളം എം.എല്‍.എയുടെ കാര്‍ തകര്‍ത്തതാണ് ഇന്നത്തെ ഒറ്റപ്പെട്ട സംഭവം; വിഡി സതീശന്‍

ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ കാര്‍ ഗുണ്ട അടിച്ചു തകര്‍ത്തു.ഇതാണ് ഇന്നത്തെ ‘ഒറ്റപ്പെട്ട സംഭവം’. വിഡി സതീശന്‍ പരിഹസിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നിത്യസംഭവമായി. പൊലീസ് നിഷ്‌ക്രിയമാണ്. എം.എല്‍.എയ്ക്ക് പോലും സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? കേരളം ഗുണ്ടാ കൊറിഡോറാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം പറഞ്ഞു. അതിന് അടിവരയിടുന്ന അക്രമസംഭവങ്ങളാണ് ദിവസവും നടക്കുന്നത്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ ഗുണ്ടാ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സി.പി.എം നേതാക്കളാണ്. സി.പി.എം നേതാക്കളുടെയും സര്‍ക്കാരിന്റയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാതെ വരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് രാവിലെയോടയാണ് കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ച് തകര്‍ത്തത്.രാവിലെ എംഎല്‍എ ഓഫീസിന് മുന്‍പിലാണ് നിര്‍ത്തിയിട്ടിരുന്ന കാറാണ് അടിച്ച് തകര്‍ത്തത്.സംഭവത്തില്‍ പ്രതിയെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

Test User: