കോട്ടയം ജില്ലയിലെ നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായ സംഭവത്തിൽ ജിയോളജി വകുപ്പ് ഇന്നു പരി ശോധന നടത്തും.കറുകച്ചാൽ പഞ്ചായത്തിലെ ഒന്നു മുതൽ 6 വരെയുള്ള ചമ്പക്കര, കുറുപ്പൻ കവല, മാന്തുരുത്തി, നെത്തല്ലൂർ, കറുകച്ചാൽ, പച്ചിലമാക്കൽ വാർഡുകളിലാണ് മുഴക്കം കേട്ടത്. നെടുംകുന്നം ടൗണിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ പ്രകമ്പനവും ഉണ്ടായതായാണ് നാട്ടുകാർ പറഞ്ഞിരിക്കുന്നത്.. കോവേലി, പുതുപ്പള്ളിപ്പടവ്, മുഴുവൻ കുഴി, തൊട്ടിക്കൽ, പാറയ്ക്കൽ, മുളമല, പതിക്കൽ, നിലംപൊടിഞ്ഞ, ചേലക്കൊമ്പ്, കടാച്ചിറ ഭാഗങ്ങളിലും മുഴക്കമുണ്ടായാതായി റിപ്പോർട്ടുണ്ട്.ചൊവ്വാഴ്ച രാത്രിയാണ് ഇടിമുഴക്കത്തിനു സമാനമായി സെക്കൻഡുകൾ നീണ്ട മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്.
കോട്ടയം ജില്ലയിൽ ഭൂമിക്കടിയിലെ ശബ്ദം: ജിയോളജി വകുപ്പ് ഇന്നു പരിശോധന നടത്തും
Tags: kottayam