X

കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയെ മർദ്ദിച്ച് സിപിഎം ജില്ലാ നേതാവ്

കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമ രാജ്മോഹനെ സിഐടിയു നേതാവ് മർദ്ധിച്ചു .ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോൾ പൊലീസിന് മുന്നിലാണ് മർദ്ദനമേറ്റത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയാണ് മർദ്ദിച്ചത്. കൊടിതോരണങ്ങൾ അഴിച്ചു മാറ്റുന്നതിനിടെ സിഐടിയു നേതാവ് അജയൻ ബസ് ഉടമ രാജ് മോഹനെ അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.മർദ്ദനമേറ്റ രാജ് മോഹൻ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അധികാരമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയു നേതാക്കൾക്കെന്നും അദ്ദേഹം വിമർശിച്ചു.കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടത്. തന്നെ പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. നാളെ കോടതിയലക്ഷ്യ ഹർജി നൽകും. കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബസുടമ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ സിപിഎം നേതാവ് അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ് അജയൻ

 

webdesk15: