കോട്ടയം ആർപ്പൂക്കരയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു.ആർപ്പൂക്കര വില്ലൂന്നി പുതുശേരി വീട്ടിൽ ഡെറി ജോണിന്റെ മകൻ ഏദൻ (15) ആണ് മരിച്ചത്. മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.