കോട്ടയത്തെ മീനച്ചിലാർ – മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി വികസിപ്പിചിട്ടുള്ള തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ ഈ വർഷത്തെ ആമ്പൽ ഫെസ്റ്റിന് തുടക്കമായി.കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഉദ്ഘാടനം ചെയ്തു.തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്, മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതി, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവീസ് സഹകരണ ബാങ്ക്, ജെബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.