X

കോട്ടയം- ആലപ്പുഴ ബോട്ട് സർവ്വീസ് ഇന്ന് പുനരാരംഭിക്കും

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോട്ടയം-കോടിമതയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് സർവ്വീസ് ഇന്ന് മുതൽ പുനരാരംഭിക്കുന്നു.മുൻപുണ്ടായിരുന്നതു പോലെ 6 സർവ്വീസുകൾ ഇന്ന് മുതൽ കോട്ടയത്തു നിന്ന് ഉണ്ടാകും.കഴിഞ്ഞ ഏപ്രിൽ 16 നാണ് പോള ശല്യം രൂക്ഷമായതിനെ തുടർന്ന് ബോട്ട് സർവീസ് നിർത്തിവെച്ചത്. ഇപ്പോൾ പോള ഒഴുകി പോയതിനൊപ്പം പൊക്കുപാലങ്ങളുടെ അറ്റകുറ്റപണികൾ കൂടി പൂർത്തിയായതോടെയാണ് സർവ്വീസുകൾ വീണ്ടും പുനരാരംഭിക്കാൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

webdesk15: