കോട്ടയത്ത് ദൃശ്യം മോഡല്‍ കൊലപാതകം. ചങ്ങനാശേരിയില്‍ വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ ഒരു വീടിന്റെ തറ തുറന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴയില്‍ നിന്ന് കാണാതായ ബിന്ദുകുമാറി(41 വയസ്)ന്റേതാണെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ബിന്ദു കുമാറിന്റെ മൃതദേഹമാണെന്ന കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. ബിന്ദുകുമാറിനെ സുഹൃത്തായ മുത്തുകുമാര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കാണാതായ യുവാവിന്റെ ബൈക്ക് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വാകത്താനത്തിന് അടുത്തുള്ള തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് ചങ്ങനാശ്ശേരിയില്‍ എത്തിയത്.