കോട്ടയം ഗവ. സര്‍ക്കാര്‍ നഴ്സിങ് കോളജിലെ റാഗിങ്ങ് കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ പ്രഫ. എ.ടി. സുലേഖ, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രഫസര്‍ അജീഷ് പി മാണി എന്നിവരെ ചുമതലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. റാഗിങ് തടയുന്നതിലും ഇടപെടല്‍ നടത്തുന്നതിലും വീഴ്ച പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം. അതേസമയം, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലമായ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുമായി ചര്‍ച്ചയും നടത്തി.
കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നും പ്രതികള്‍ക്ക് സഹായം ചെയ്തവരിലേക്കും അന്വേഷണം എത്തണമെന്നും ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ കഴിയുന്ന വിദ്യര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലുമെത്തി ഇവര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.