കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിങ്ങ് കേസ്; പ്രതികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്എഫ്‌ഐ മാറിയിരിക്കുന്നു; പി കെ നവാസ്

കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിലെ പ്രതികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. എസ്എഫ്‌ഐയുടെ നഴ്‌സിംഗ് സംഘടനയായ കെജിഎസ്എന്‍എയുടെ നേതാക്കളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയതിലന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ളത്. കേസില്‍ അറസ്റ്റിലായിരിക്കുന്ന രാഹുല്‍ രാജ് ഉള്‍പ്പെടെ അഞ്ച് പ്രതികളും എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരുമാണ്. പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയോ എസ്എഫ്‌ഐയുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി കെ നവാസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്എഫ്‌ഐ മാറുമ്പോള്‍ മനുഷ്യത്വം മരവിച്ച പ്രവര്‍ത്തകരുള്ള ഒരു സംഘമായി എസ്എഫ്‌ഐ രൂപമാറ്റം സംഭവിക്കുന്നതില്‍ അദ്ഭുതമില്ല. വയനാട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഭവിച്ചത് പോലെ പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെയോ എസ്എഫ്‌ഐയുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി കെ നവാസ് പറഞ്ഞു.

പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്നും സ്വന്തം ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ സഖാവ് എന്ന ബയോ എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാന്‍ കുട്ടികള്‍ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ലെന്നും നവാസ് ചൂണ്ടിക്കാട്ടി. ഇത്തരം ക്രൂരമായ മനസുള്ളവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും നിയമത്തിന് പൂര്‍ണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രൂരമായ റാഗിംഗിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് കോട്ടയത്ത് നിന്ന് വരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ ക്രൂര റാഗിംഗ് കൊലപാതകം നമ്മള്‍ മറന്ന് പോയിട്ടില്ല, അതിലെ പ്രതികള്‍ മുഴുവന്‍ എസ്.എഫ്.ഐ നേതാക്കളായിരുന്നു.
ഇപ്പൊ പുറത്ത് വരുന്ന കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിംഗിന് പിറകിലും sfi യുടെ നഴ്സിങ് സംഘടനയായ KGSNA യുടെ സ്റ്റേറ്റ് സെക്രട്ടറിയും sfi വണ്ടൂര്‍ ലോക്കല്‍ കമ്മറ്റി ഭാരവാഹിയുമായ രാഹുല്‍ രാജ് ഉള്‍പ്പെടെ 5 പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമാണ്.
അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്.എഫ്.ഐ മാറുമ്പോള്‍ മനുഷ്യത്വം മരവിച്ച പ്രവര്‍ത്തകരുള്ള ഒരു സംഘമായി എസ്.എഫ്.ഐ രൂപമാറ്റം സംഭവിക്കുന്നതില്‍ അദ്ഭുതമില്ല
സിദ്ധാര്‍ത്ഥ് കൊലപാതകത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ചത് പോലുള്ള നീക്കം ഈ വിഷയത്തില്‍ സി.പി.എം ,എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകരുത്. പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ sfi തയ്യാറാകണം .
സ്വന്തം ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ സഖാവ് എന്ന bio എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാന്‍ കുട്ടികള്‍ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ല.
ഇത്തരം ക്രൂര മനസ്സുകാര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല, നിയമത്തിന് പൂര്‍ണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണം. ഭരണകൂടം ഈ മൃഗീയ പ്രവര്‍ത്തിക്ക് കുട്ട് നില്‍ക്കരുത്.
ക്യാമ്പസുകളില്‍ തളം കെട്ടി നില്‍ക്കുന്ന ഇത്തരം ഭയങ്ങളെ കീഴ്‌പ്പെടുത്താനാണ് വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കേണ്ടത്. ഭയരഹിത കലാലയങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഒന്നിക്കണം.
വയനാട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വിട്ടയക്കാനുള്ള ഇളവുകള്‍ ഉണ്ടായത് ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയമാണ്. അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു.
_പികെ നവാസ്_

webdesk18:
whatsapp
line