നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ പ്രതി റോബിൻ തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായി.പ്രതിയുമായി പൊലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിന് നേരെ നായകളെ അഴിച്ചുവിട്ടശേഷം ഇയാൾ ഓടി രക്ഷപ്പെട്ടത്. റോബിന്‍റെ കുമാരനെല്ലൂരിലെ നായവളർത്തൽ കേന്ദ്രത്തിൽനിന്ന് 17.89 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.റോബിനെതിരെ പലതവണ എക്സൈസിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ പരിശോധനയ്ക്ക് എത്തുമ്പോഴെല്ലാം നായയെ അഴിച്ചുവിട്ടശേഷം രക്ഷപെടുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാൽ ആക്രമിക്കാനുള്ള പരിശീലനം നായകൾക്ക് നൽകിയിരുന്നതായാണ് വിവരം.