ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ഓരോന്നായി ചൂണ്ടിക്കാട്ടി സഹപ്രവർത്തകരായ ഡോക്ടർമാർ രംഗത്തെത്തി .പ്രതി മാനസിക രോഗിയാണെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. കൊലപാതകം നടത്തിയത് ബോധപൂർവ്വമാണ്. ബോധമുളള ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കൂ. പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങികൊടുക്കണമെന്നും സഹ ഡോക്ടർമാർ ആവശ്യപ്പെട്ടു.പ്രതി അക്രമകാരി ആകുമെന്ന് പൊലീസ് നേരത്തെ അറിയണമായിരുന്നു. പൊലീസ് സ്വയം രക്ഷയ്ക്ക് എഴുന്നേറ്റ് ഓടുകയാണുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ ട്രെയിനിങ് ലഭിച്ചിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.